പരിക്ക്: ഹാർദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഐപിഎല്ലിൽ?

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (14:11 IST)
ലോകകപ്പിനിടെ പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്ലിലൂടെയാകും തിരിച്ചെത്തുക എന്ന് റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും ഹാര്‍ദ്ദിക്കിന് നഷ്ടമാവും.

ലോകകപ്പിലെ ലീഗ് ഘട്ടത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാര്‍ദ്ദിക്കിന് പരിക്കേറ്റത്. തുടര്‍ന്ന് അവശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ഹാര്‍ദ്ദിക്കിന് നഷ്ടമായിരുന്നു. ഹാര്‍ദ്ദിക്കിന്റെ അസ്സാന്നിധ്യത്തില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയായിരുന്നു ടീം തെരെഞ്ഞെടുത്തത്. ഫൈനല്‍ വരെ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതെങ്കിലും ഫൈനല്‍ മത്സരത്തിലും സെമിയിലും ഹാര്‍ദ്ദിക്കിന്റെ അസ്സന്നിധ്യം ടീമിനെ ബാധിച്ചതായാണ് വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :