അനുബന്ധ വാര്‍ത്തകള്‍
- MS Dhoni: കാഞ്ഞ ബുദ്ധി തന്നെ ! പതിരാനയ്ക്ക് 16-ാം ഓവര്‍ എറിയാന്‍ പറ്റില്ലെന്ന് അംപയര്‍മാര്‍, സിംപിളായി കാര്യം നടത്തി ധോണി
- Chennai Super Kings: ഗില്ലാട്ടത്തിന് കൂച്ചുവിലങ്ങിട്ട് തല; ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ഫൈനലില്‍
- Virat Kohli: കോലി ആര്‍സിബി വിടില്ല, വിരമിക്കുക ഈ ഫ്രാഞ്ചൈസിയില്‍ തന്നെ
- കോലി ആര്‍സിബി വിടുന്നത് ആലോചിക്കണം, ഡല്‍ഹിയില്‍ കളിക്കാം; അഭിപ്രായവുമായി പീറ്റേഴ്സണ്, പ്രതികരിച്ച് ആരാധകര്‍
- Chennai Super Kings: ചെന്നൈ പേടിക്കണം, ഗുജറാത്തിനോട് ഇതുവരെ ജയിച്ചിട്ടില്ല; കണക്കുകളെല്ലാം പ്രതികൂലം
MS Dhoni: അഞ്ച് തവണ കപ്പടിച്ച മുംബൈ ഇന്ത്യന്‍സിന് പോലും ഈ റെക്കോര്‍ഡില്ല ! അപൂര്‍വ്വ നേട്ടം കൈവരിച്ച് ധോണി
ഐപിഎല്‍ ചരിത്രത്തില്‍ പത്ത് തവണ ഫൈനല്‍ എത്തുക എന്ന അപൂര്‍വ്വ നേട്ടമാണ് ചെന്നൈ കൈവരിച്ചിരിക്കുന്നത്
MS Dhoni: ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഐപിഎല്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഐപിഎല്‍ ചരിത്രത്തില്‍ പത്താം തവണയാണ് ചെന്നൈ ഫൈനലില്‍ എത്തുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 20 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ടായി.
ഐപിഎല്‍ ചരിത്രത്തില്‍ പത്ത് തവണ ഫൈനല്‍ എത്തുക എന്ന അപൂര്‍വ്വ നേട്ടമാണ് ചെന്നൈ കൈവരിച്ചിരിക്കുന്നത്. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ഈ പത്ത് തവണയും ധോണി തന്നെയായിരുന്നു ചെന്നൈ നായകന്‍. ഇതില്‍ നാല് തവണ ചെന്നൈ കിരീടം ചൂടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് ആറ് തവണ മാത്രമാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇതില്‍ അഞ്ച് തവണയും കിരീടം സ്വന്തമാക്കി.