ബ്രെയ്സ്വെല്ലിൻ്റെ പോരാട്ടം പാഴായി, ആവേശപോരാട്ടത്തിനൊടുവിൽ കിവികൾക്കെതിരെ ഇന്ത്യയ്ക്ക് 12 റൺസ് വിജയം

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ജനുവരി 2023 (21:54 IST)
ഇന്ത്യ- ന്യൂസിലൻഡ് ഏകദിനപരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് ന്യൂസിലൻഡ് അടിയറവ് പറഞ്ഞത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഓപ്പണർ ശുഭ്മാൻ ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി പ്രകടനത്തിൻ്റെ മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് 337 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

തകർച്ചയോടെ തുടങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് വേണ്ടി ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന മൈക്കൽ ബ്രെയ്സ്വെല്ലും മിച്ചൽ സാൻ്നറും ചേർന്ന് സ്കോർ ഉയർത്തി. 28.4 ഓവറിൽ 131 റൺസിന് 6 വിക്കറ്റ് എന്ന രീതിയിൽ തകർന്നടിഞ്ഞ കിവികൾക്ക് വിജയപ്രതീക്ഷ സമ്മാനിച്ചത് 162 റൺസ് നീണ്ടുനിന്ന ഏഴാം വിക്കറ്റ് കൂട്ടുക്കെട്ടാണ്. ആറ് വിക്കറ്റ് നഷ്ടമായും സാൻ്റനറെ കൂട്ടുപിടിച്ച് ഒരറ്റത്ത് ഒറ്റയാൾ പോരാട്ടം നടത്തിയ മൈക്കൽ ബ്രെയ്സ്വെല്ലാണ് മത്സരം അവസാന ഓവർ വരെയെത്തീച്ചത്.

77 പന്തിൽ 10 സിക്സും 12 ഫോറുമായി 140 റൺസാണ് മൈക്കൽ സാൻ്നർ അടിച്ചെടുത്തത്. ശാർദൂൽ താക്കൂർ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ലെഗ് ബിഫോർ ആയാണ് താരം പുറത്തായത്. 45 പന്തിൽ 57 റൺസുമായി ബ്രെയ്സ്വെല്ലിന് മികച്ച പിന്തുന നൽകിയ മിച്ചൽ സാൻ്നറാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറർ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :