1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ishan Kishan prank video

'നീ ഞങ്ങളുടെ പാണ്ഡ്യയെ ഔട്ട് ആക്കുമല്ലേ'; സ്റ്റംപ്‌സിനു പിന്നില്‍ നിന്ന് കുസൃതിയുമായി ഇഷാന്‍ കിഷന്‍, ക്യാമറയുള്ള കാര്യം മറന്നോ എന്ന് ആരാധകര്‍ (വീഡിയോ)

കുല്‍ദീപ് യാദവിന്റെ ഓവറിലാണ് സംഭവം. ടോം ലാതം ആദ്യ പന്ത് നേരിടുകയായിരുന്നു

Ishan Kishan prank video
വിക്കറ്റിനു പിന്നില്‍ നിന്ന് കുസൃതി കാണിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ് സംഭവം. കിവീസ് നായകന്‍ ടോം ലാതം ബാറ്റ് ചെയ്യുമ്പോള്‍ സ്റ്റംപ്‌സിലെ ബെയ്ല്‍സ് കൈ കൊണ്ട് തട്ടിയിടുകയായിരുന്നു കിഷന്‍. ഒടുവില്‍ അത് ഔട്ടാണെന്ന് കരുതി അംപയര്‍ ടിവി സ്‌ക്രീനിന്റെ സഹായം വരെ തേടി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇഷാന്‍ കിഷന്‍ കാണിച്ച കുസൃതി എല്ലാവര്‍ക്കും മനസ്സിലായത്. 
 
കുല്‍ദീപ് യാദവിന്റെ ഓവറിലാണ് സംഭവം. ടോം ലാതം ആദ്യ പന്ത് നേരിടുകയായിരുന്നു. ബെയ്ല്‍സ് വീഴുന്നത് കണ്ട് ഇന്ത്യന്‍ താരങ്ങള്‍ കരുതി ഹിറ്റ് വിക്കറ്റ് ആണെന്ന്. അംപയര്‍ക്കും സംശയമായി. ഗ്ലൗ കൊണ്ട് ഇഷാന്‍ ബെയ്ല്‍സില്‍ തട്ടിയതാണെന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സൂത്രധാരന്‍ ഇഷാന്‍ കിഷനാണെന്ന് മനസ്സിലായി. 

About Writer
രേണുക വേണു
അടുത്ത ലേഖനം
അത് ഔട്ടാണോ? ബെയ്ല്‍സ് ഇളകിയത് കീപ്പറുടെ ഗ്ലൗ കൊണ്ടല്ലേ?; അംപയറുടെ തീരുമാനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ, പാണ്ഡ്യക്കും അതൃപ്തി (വീഡിയോ)