ഇഷ്ടത്തിലെ പാട്ട് ടീച്ചര്‍; നടി ജയസുധയ്ക്ക് 64-ാം വയസ്സില്‍ മൂന്നാം വിവാഹം?

രേണുക വേണു| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (15:40 IST)

നടി ജയസുധ മൂന്നാമതും വിവാഹിതയായെന്ന് റിപ്പോര്‍ട്ട്. 64 വയസ്സുകാരിയായ നടി ഒരു അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്‌തെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ജയസുധയുടെ മൂന്നാം വിവാഹ വാര്‍ത്ത താരവുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം.

വാരിസ് തെലുങ്ക് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ജയസുധയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച ആള്‍ ഒരു എന്‍ആര്‍ഐ ആണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിര്‍മാതാവാണെന്നും നടി പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :