ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു: ഇൻസമാം ഉൾ ഹഖ്

പാക് മതപണ്ഡിതനായ താരിഖ് ജമാലിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മതംമാറ്റത്തിനുള്ള ആഗ്രഹം ഹർഭജൻ പങ്കുവെച്ചതെന്നാണ് ഇൻസമാമിൻ്റെ വെളിപ്പെടുത്തൽ.

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (09:35 IST)
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സിങ് ഇസ്ലാം മതം സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇൻസമാം ഉൾ ഹഖ്. പാകിസ്ഥാൻ അൺടോൾഡ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇൻസമാമിൻ്റെ വെളിപ്പെടുത്തൽ.

പാക് മതപണ്ഡിതനായ താരിഖ് ജമാലിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മതംമാറ്റത്തിനുള്ള ആഗ്രഹം ഹർഭജൻ പങ്കുവെച്ചതെന്നാണ് ഇൻസമാമിൻ്റെ വെളിപ്പെടുത്തൽ. ഇന്ത്യൻ ടീമിൻ്റെ പാകിസ്ഥാൻ പര്യടനത്തിനിടെയായിരുന്നു സംഭവം. പാകിസ്ഥാൻ താരങ്ങൾ നമസ്കരിക്കുന്ന സ്ഥലത്തേക്ക് സഹീർ ഖാൻ,ഇർഫാൻ പത്താൻ,മുഹമ്മദ് കൈഫ് എന്നിവർ എത്താറുണ്ടായിരുന്നു.

ഇവർക്കൊപ്പം മറ്റ് താരങ്ങളും നമസ്കാര ഹാളിലെത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഹർഭജനും വന്നത്. ഈ സമയത്ത് താരിഖ് ജമീലും താരങ്ങൾക്കൊപ്പം നമസ്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു.നമസ്കാരശേഷം അദ്ദേഹത്തിൻ്റെ ഉപദേശവുമുണ്ടാകും.ഇങ്ങനെ താരിഖ് ജമീലിൽ ആകൃഷ്ടനായാണ് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആഗ്രഹം ഹർഭജൻ പങ്കുവെച്ചതെന്ന് ഇൻസമാം പറയുന്നു. അതേസമയം വെളിപ്പെടുത്തലിനെ പറ്റി ഹർഭജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :