Muharram: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസം, എന്താണ് മുഹറം മാസത്തിൻ്റെ പ്രത്യേകതകൾ

മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ ഇസ്ലാം മത വിശ്വാസികൾക്ക് സുന്നത്താണ്.

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:09 IST)
കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം. ഇസ്ലാമിക മാസങ്ങളിൽ യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. മുഹറം 9,10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളിൽ മുസ്ലീങ്ങൾ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു.

ആദ്യ മനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബി മുതൽ അവസാന പ്രവാചകനായ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാരുടെ ജീവിതമായി അഭേദ്യ ബന്ധമാണ് ഈ മാസത്തിനുള്ളത്. യൂനുസ് നബിയെ തിമിംഗലത്തിൻ്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയതും സുലൈമാൻ നബിയുടെ അധികാരോഹണവും
നമ്റൂദ്ദിൻ്റെ തീക്കുണ്ടത്തിൽ നിന്നും ഇബ്രാഹിം നബി രക്ഷപ്പെട്ടതും മൂസാ നബിയും അനുയായികളും ഫറോവയ്ക്കെതിരെ നടത്തിയ വിമോചന സമരത്തിൽ വിജയം നേടിയതും മുഹറം മാസത്തിലാണ്.

മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ ഇസ്ലാം മത വിശ്വാസികൾക്ക് സുന്നത്താണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക ചരിത്രത്തിലെ ദുഖഃസ്മരണകളിൽ ഒന്നായ കർബല സംഭവവും നടക്കുന്നത് മുഹറത്തിലാണ്. ഹിജ്റ 61 മുഹറം പത്തിനാണ്(എഡി 680) കർബലയിലെ യുദ്ധം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :