കിംഗ് കോലിക്ക് ഇടമില്ല, എക്കാലത്തെയും മികച്ച ടി20 ഇലവനെ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (22:03 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയെ ഒഴിവാക്കി എക്കാലത്തെയും മികച്ച ടി20 ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സിങ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 52.05 ശരാശരിയിൽ മൂവായിരത്തിലേറെ റൺസുകൾ ടി20യിൽ നേടിയിട്ടുള്ള കോലിയെ ഒഴിവാക്കിയത് വലിയ അത്ഭുതമായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോയായ യുവ്‌രാജ് സിംഗിനും ഹർഭജന്റെ ഇലവനിൽ ഇടം നേടാനായില്ല.

വിരാട് കോലിക്ക് പകരം ഇംഗ്ലണ്ടിന്റെ തീപ്പൊരി ബാറ്റ്സ്മാനായ ജോസ് ബട്ട്‌ലറാണ് മൂന്നാം നമ്പർ സ്ഥാനത്തുള്ളത്.അതേസമയം ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണിയാണ് ടീമിന്റെ നായകൻ. വിൻഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും ഇന്ത്യയുടെ ഹിറ്റ്മാനുമാണ് ഹർഭജന്റെ ഡ്രീം ടീമിലെ ഓപ്പണർമാർ.നാലാം സ്ഥാനത്ത് ഓസീസ് മുൻ ഓൾറൗണ്ടർ ഷെയ്‌ൻ വാട്‌സണും അഞ്ചാമത് എബി‌ഡിയുമാണുള്ളത്.

കരീബിയൻ കരുത്ത് നിറച്ച ഡ്വെയ്‌ൻ ബ്രാവോ, കിറോൺ പൊള്ളാർഡ്,സുനിൽ നരെയ്‌ൻ എന്നിവരാണ് പിന്നീടെത്തുന്ന താരങ്ങൾ. ബൗളർമാരിൽ ഇന്ത്യയിൽ നിന്നും ജസ്‌പ്രീത് ബു‌മ്രയും ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിംഗയുമാണ് ടീമിലിടം നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :