രോഹിത് കഴിഞ്ഞാൽ ഈ ഇന്ത്യൻ ടീമിൽ ഏറ്റവും റൺസുള്ളത് അശ്വിനാണ്, രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ സ്ക്വാഡിനെ ട്രോളി ഹർഭജൻ സിംഗ്

Rohit kohli,Agarkar,kohli,rohit,dravid,T20 worldcup
Rohit and kohli
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (16:47 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ സ്‌ക്വാഡിനെ ട്രോളി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.മധ്യനിരയില്‍ അജിങ്ക്യ രഹാനെ,ചേതേശ്വര്‍ പുജാര യുഗം അവസാനിക്കുകയും രവീന്ദ്ര ജഡേജ,കെ എല്‍ രാഹുല്‍ എന്നിവര്‍ പരിക്ക് മൂലം മാറി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ടീമില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകളുള്ള ബാറ്റര്‍ അശ്വിനാണെന്ന് ഹര്‍ഭജന്‍ പറയുന്നു.

നിലവില്‍ 55 ടെസ്റ്റുകളില്‍ നിന്നും 3801 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളതെങ്കില്‍ 96 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 3,222 റണ്‍സാണ് അശ്വിന്റെ പേരിലുള്ളത്. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം മോശമാണെന്നല്ല. എന്നാല്‍ ബാറ്റിംഗില്‍ തീരെ പരിചയസമ്പത്തില്ലാത്ത നിരയാണ്. രോഹിത് കഴിഞ്ഞാല്‍ ടീമിലെ ഉയര്‍ന്ന റണ്‍ സ്‌കോറര്‍ ആര്‍ അശ്വിനാണ്. ടേണിംഗ് പിച്ചുകളായതിനാല്‍ ബൗളിംഗില്‍ അശ്വിനും കുല്‍ദീപും അക്‌സര്‍ പട്ടേലും ഉണ്ടാകുമെന്ന് കരുതുന്നു. ഇത് യുവ ബാറ്റിംഗ് നിരയാണ് അവര്‍ക്ക് കാലുറപ്പിക്കാന്‍ സമയം ലഭിക്കണം. താളം കിട്ടിയാല്‍ മികവിലെത്താന്‍ സാധിച്ചേക്കും ഹര്‍ഭജന്‍ പറഞ്ഞു.

കോലി ടീമിലില്ലാത്ത സാഹചര്യത്തില്‍ നിലവിലെ ടെസ്റ്റ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റര്‍ നായകന്‍ രോഹിത് ശര്‍മയാണ്. ശുഭ്മാന്‍ ഗില്‍,യശ്വസി ജയ്‌സ്വാള്‍,ശ്രേയസ് അയ്യര്‍,കെ എസ് ഭരത് എന്നീ താരങ്ങള്‍ക്കൊന്നും തന്നെ ടെസ്റ്റില്‍ വേണ്ടത്ര പരിചയസമ്പത്തില്ല. ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട സര്‍ഫറാസ് ഖാന്‍,രജത് പാട്ടീദാര്‍,ധ്രുവ് ജുറല്‍ എന്നിവര്‍ ടെസ്റ്റില്‍ ഇതുവരെയും അരങ്ങേറ്റം നടത്താത്ത താരങ്ങളാണ്. ആര്‍ അശ്വിനാണ് രണ്ടാം ടെസ്റ്റ് ടീമിലെ ഏറ്റവും സീനിയര്‍ താരം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :