നല്ല സമയം കഴിഞ്ഞു, രോഹിത്തിന് പ്രായം 37 ആയി, രാഹുലിനും ജഡേജയ്ക്കും പരിക്ക്: ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര നേടാൻ ഇത് സുവർണാവസരമെന്ന് ജെഫ്രി ബോയ്കോട്ട്

India, England, Rohit Sharma, India vs England
India
അഭിറാം മനോഹർ| Last Modified ബുധന്‍, 31 ജനുവരി 2024 (19:37 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായതിന് ശേഷം മികച്ച പ്രകടനമാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ നടത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ബാറ്ററെന്ന നിലയില്‍ നടത്തുന്നതെങ്കിലും ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ശരാശരി മാത്രമാണ് താരം. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് പരാജയമായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ ജെഫ്രി ബോയ്‌ക്കോട്ട്.

ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത് തന്റെ കരിയറിലെ മികച്ച ഘട്ടം കഴിഞ്ഞ താരമാണെന്നും 37 വയസ്സോളം രോഹിത്തിന് പ്രായമുണ്ടെന്നുംബോയ്‌ക്കോട്ട് പറയുന്നു. മികച്ച ചില കാമിയോ പ്രകടനങ്ങള്‍ നടത്തുമെങ്കിലും കഴിഞ്ഞ 4 വര്‍ഷമായി 2 ടെസ്റ്റ് സെഞ്ചുറികള്‍ മാത്രമാണ് നാട്ടില്‍ രോഹിത്തിനുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ദയനീയമായ പ്രകടനമായിരുന്നു താരത്തിന്റേത്. കോലി മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തില്ലെന്ന വാര്‍ത്തകളാണ് വരുന്നത്. കെ എല്‍ രാഹുല്‍,രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ് അതിനാല്‍ തന്നെ ഇംഗ്ലണ്ടിന് 12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിതെന്ന് ടെലഗ്രാഫിലെ കോളത്തില്‍ ബോയ്‌ക്കോട്ട് കുറിച്ചു.

അതേസമയം ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന് ഒരു കാരണം മോശം ഫീല്‍ഡിങ്ങ് ആണെന്നും ബോയ്‌ക്കോട്ട് വ്യക്തമാക്കി. മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് താരമായ ഒലി പോപ്പ് 196 റണ്‍സാണ് നേടിയത്.എന്നാല്‍ ഒലിപോപ്പ് 110 റണ്‍സില്‍ നില്‍ക്കെ നല്‍കിയ അവസരം ഇന്ത്യ കൈവിട്ടിരുന്നു. ഇതാണ് ഇന്ത്യന്‍ പരാജയത്തിന് കാരണമായതെന്നും ബോയ്‌ക്കോട്ട് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :