1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ravindra jadeja to miss whole test series against england

Ravindra Jadeja: രവീന്ദ്ര ജഡേജയുടെ പരിക്ക് സാരമുള്ളത്, ടെസ്റ്റ് പരമ്പര പൂർണ്ണമായും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

Jadeja
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.പരിക്കിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജയെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. താരം നിലവില്‍ എന്‍സിഎയില്‍ ചികിത്സയിലാണ്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന് ഹാംസ്ട്രിംഗ് പരിക്ക് സംഭവിക്കുകയായിരുന്നു.
 
പരിക്കിനെ തുടര്‍ന്ന് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജഡേജ, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമിലുണ്ടാകില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ അശ്വിനൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ജഡേജയെ നഷ്ടമാകുന്നത് പരമ്പരയില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദറെ ടീമിലെടുത്തിട്ടുണ്ടെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ തന്നെ ടീമില്‍ കളിപ്പിക്കാനാണ് സാധ്യത.ആദ്യ ഇന്നിങ്ങ്‌സില്‍ 87 റണ്‍സുമായി ജഡേജയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തിലെ 2 ഇന്നിങ്ങ്‌സുകളില്‍ നിന്നുമായി അഞ്ച് വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Ind vs Eng: ഇന്ത്യയെ തോൽപ്പിക്കാൻ ഇംഗ്ലണ്ട് ഏതറ്റം വരെയും പോകും, രണ്ടാം ടെസ്റ്റിൽ വേണമെങ്കിൽ 4 സ്പിന്നർമാരുണ്ടാകുമെന്ന് മക്കല്ലം