അന്ന് ഞാൻ ആദ്യമായി പരസ്യമായി കരഞ്ഞു, തുറന്നു വെളിപ്പെടുത്തി ഹർഭജൻ സിങ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (13:58 IST)
2011ലെ ലോകകപ്പ് വിജയം ഏതൊരു ഇന്ത്യക്കാരനും മറക്കാൻ സാധിക്കില്ല. ലോകകപ്പ് നേടിയ ശേഷം താരങ്ങൾ ഗ്രൗണ്ടിൽ നടത്തിയ ആഘോഷം നമ്മൾ കണ്ടതാണ്. ലോകകപ്പ് നേടിയ സമയം ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷങ്ങളെക്കുറിച്ച്‌ മനസുതുറന്നിരിയ്ക്കുകയാണ് ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ സിങ് ലോകകപ്പ് വിജയ നിമഷത്തെ ഓർത്തെടുത്തത്.

അന്നാണ് ഞാന്‍ ജീവിതത്തിലാദ്യമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മതിമറന്ന് നൃത്തം ചെയ്യുന്നത് കാണുന്നത്. ചുമുള്ളതിനെ കുറിച്ച് ഒന്നും ചിന്തിയ്ക്കാതെ എല്ലാവര്‍ക്കുമൊപ്പം അദ്ദേഹം ആഘോഷിക്കുകയായിരുന്നു. അന്ന് രാത്രി ഞാനെന്റെ മെഡലും കെട്ടിപ്പിടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. ഉണര്‍ന്നപ്പോഴും മെഡല്‍ ഞാന്‍ മുറകെ പിടിച്ചിട്ടുണ്ടായിരുന്നു.
അന്നാണ് ഞാനാദ്യമായി പരസ്യമായി പൊട്ടിക്കരയുന്നത്. കാരണം, അത്ര വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായത്

ഇന്ത്യ ലോകകപ്പ് നേടാൻപോകുന്നു എന്ന് അറിഞ്ഞപ്പോള്‍ രോമാഞ്ചമുണ്ടായി. ലോകകപ്പ് കൈയ്യിലെടുത്ത് ഉയര്‍ത്തിയപ്പോള്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഞാന്‍ കരയുകയായിരുന്നു. വിജയത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. ഇതിലും വലുതൊന്നും ഇനി ജീവിതത്തില്‍ ആഗ്രഹിക്കാനില്ല. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു അത്. സഹതാരങ്ങള്‍ക്കെല്ലാം നന്ദി. കാരണം അവരില്ലായിരുന്നെങ്കില്‍ അത് സാധ്യമാവില്ലായിരുന്നു, ഹര്‍ഭജന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :