സെഞ്ചുറിയേക്കാൾ മികച്ചതായിരുന്നു ആ 23 റൺസ്, സിഡ്‌നി ടെസ്റ്റിന് പിന്നാലെ രഹാനെ പറഞ്ഞു: ഹനുമാ വിഹാരി

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജനുവരി 2021 (21:23 IST)
വിൻഡീസിനെതിരെ താൻ നേടിയ സെഞ്ചുറിയേക്കാൾ വിലയുള്ളതാണ് സിഡ്‌നിയിലെ 23 റൺസെന്ന് നായകൻ രഹാനെ പറഞ്ഞതായി ഹനുമാ വിഹാരി. മത്സരത്തിൽ റിഷഭ് പന്ത് പുറത്തായതോടെ തോൽവി മണത്ത ഇന്ത്യൻ ടീമിനെ തകരാതെ പിടിച്ചു നിർത്തിയത് അശ്വിന്റെയും വിഹാരിയുടെയും വിള്ളൽ വീഴാത്ത പ്രതിരോധമായിരുന്നു.

രാഹുൽ ദ്രാവിഡിന്റെ പിറന്ന നാൾ കൂടിയായിരുന്നു അന്ന്. എന്റെ പ്രയ‌ത്നത്തെ അഭിനന്ദിച്ച് അദ്ദേഹം സന്ദേശം അയച്ചു. വിൻഡീസിലെ സെഞ്ചുറിയേക്കാൾ മികച്ച ഇന്നിങ്സ് ആയിരുന്നു സിഡ്‌നിയിലേതെന്നാണ് രഹാനെ പറഞ്ഞത്. കണക്കുകളിൽ കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ച് കളിക്കുക. സിഡ്‌നി ടെസ്റ്റിന് ശേഷം പരിക്കിന്റെ വേദന കൊണ്ടും സന്തോഷം കൊണ്ടും എനിക്ക് ഉറങ്ങാനായില്ല. അത്രയേറെ സന്തോഷത്തിലായിരുന്നു. വിവിഎസ് ലക്ഷ്‌മൺ, രാഹുൽ ദ്രാവിഡ് എന്നിവരിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ വളരെ പ്രിയപ്പെട്ടതാണ് വിഹാരി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :