അനുബന്ധ വാര്‍ത്തകള്‍
- ഒറ്റത്തവണയല്ല നിങ്ങൾ വീണ്ടത്, എന്നിട്ടും നിങ്ങൾ നിങ്ങളിൽ വിശ്വസിച്ചു, തിരിച്ചുവന്നു: ഡ്രസ്സിങ് റൂമിൽ രവി ശാസ്ത്രിയുടെ കിടിലൻ സ്പീച്ച്
- ഇന്ത്യ 'എ' ടീമിനോട് പോലും ജയിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കുന്നില്ല: വിമര്‍ശനവുമായി പോണ്ടിങ്ങ്
- 'അവരുടെ വലിയ സംഭാവനകൾ കാരണമാണ് എന്റെ ക്യാപ്‌റ്റൻസി മികച്ചതായി തോന്നിയത്'
- ഒരു പാഠം പടിച്ചു, ഇന്ത്യയെ വില കുറച്ചുകാണരുത്, ഒരിക്കലും: തോൽവിക്ക് പിന്നാലെ ഓസീസ് പരിശീലകൻ
- കൊച്ചാക്കേണ്ടതല്ല കൊച്ചേട്ടന്റെ നേട്ടങ്ങൾ, ടെസ്റ്റ് പരമ്പര ജയം ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങൾക്ക് സമാനം
എന്റെ ക്യാപ്‌റ്റൻസി നന്നായതിന് കാരണം അതാണ്: മനസ് തുറന്ന് രഹാനെ
ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ 2-1ന്റെ വിജയം സ്വന്തമാക്കിയതോടെ ആരാധകരുടെ പ്രിയ നായകനായി മാറിയിരിക്കുകയാണ് അജിങ്ക്യ രഹാനെ. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യയെ നയിച്ച അഞ്ച് മത്സരങ്ങളിൽ ഒരിക്കൽ പോലും ടീം പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡ് കൂടി രഹാനെയുടെ പേരിലുണ്ട്.
ഓസീസിനെതിരെയുള്ള സീരീസിൽ ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷമാണ് രഹാനെ നായകനായി ചുമതലയേറ്റത്. തുടർന്ന് പ്രതികൂല സാഹചര്യങ്ങളും പരിക്കും എല്ലാം തളർത്തിയിട്ടും ഇന്ത്യക്ക് എക്കാലവും അഭിമാനിക്കാവുന്ന ടെസ്റ്റ് പരമ്പര വിജയവും രഹാനെ സമ്മാനിച്ചു. ഇപ്പോളിതാ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയശേഷം ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും നൽകിയിരിക്കുകയാണ് രഹാനെ. തന്റെ ക്യാപ്‌റ്റൻസി മികച്ചതായി തോന്നാൻ കാരണം ടീമിന്റെ കൂട്ടായ പ്രവർത്തനം മാത്രമാണെന്നും രഹാനെ പറഞ്ഞു.