ഗ്ലെൻ മാക്സ് "പ്ലെയ്ഡ്" വെൽ, ടി20യിലെ സെഞ്ചുറികണക്കിൽ സൂര്യകുമാറിനെ പിന്നിലാക്കി ഓസീസ് താരം

Glen Maxwell
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (14:46 IST)
Glen Maxwell
ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമെത്തി ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്‍. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 55 പന്തില്‍ നിന്നും 120 റണ്‍സുമായി താരം തിളങ്ങിയിരുന്നു. ടി20യില്‍ താരം നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. 12 ഫോറും 8 സിക്‌സുമടങ്ങുന്നതായിരുന്നു മാക്‌സ്വല്ലിന്റെ ഇന്നിങ്ങ്‌സ്. 34 റണ്‍സിന് വിജയിച്ച ഓസീസ് 3 മത്സരങ്ങളടങ്ങിയ പരമ്പര 20ന് സ്വന്തമാക്കി.

94 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് മാക്‌സ്വല്ലിന്റെ അഞ്ചാം ടി20 സെഞ്ചുറി. 143 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ച് ടി20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയത്. അതേസമയം 57 ഇന്നിങ്ങ്‌സുകളില്‍ നിന്നും 4 സെഞ്ചുറികളാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്റെ പേരിലുള്ളത്. മാക്‌സ്വെല്‍ നേടിയ അഞ്ച് ടി20 സെഞ്ചുറികളില്‍ രണ്ട് സെഞ്ചുറികള്‍ 35 വയസ് കഴിഞ്ഞതിന് ശേഷം നേടിയവയാണ്. ഈ പട്ടികയിലും ഒന്നാം സ്ഥാനത്തുള്ളത് മാക്‌സ്വെല്ലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :