നൂറാം ടി20 മത്സരത്തിലും അര്‍ധസെഞ്ചുറി, വാര്‍ണര്‍ വേറെ ലെവല്‍ തന്നെയെന്ന് ആരാധകര്‍

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (17:05 IST)
തന്റെ നൂറാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 36 പന്തില്‍ 70 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും തന്റെ നൂറാമത്തെ മത്സരത്തില്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ താരമായി ഡേവിഡ് വാര്‍ണര്‍ മാറി. വാര്‍ണറുടെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്.

അതേസമയം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും ഓസീസ് ഓപ്പണര്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലര്‍, ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :