1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kohli is the best batsman rohit most dangerous mohammad shami

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ കോലിയാണ്, പക്ഷേ.. രോഹിത്തിനെയും കോലിയേയും പറ്റി മുഹമ്മദ് ഷമി

Virat Kohli, Rohit Sharma, T20 World Cup 2024, Indian Cricket Team, Webdunia Malayalam, Sports news, Cricket News
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയേയും രോഹിത് ശര്‍മയെയും പറ്റി പ്രതികരണങ്ങളുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള താരത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസരം നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഷമി കളിച്ചിട്ടില്ല. ന്യൂസ് 18നുമായി സംസാരിക്കവെയാണ് ഷമി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ പറ്റി സംസാരിച്ചത്.
 
ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാരാണെന്ന ചോദ്യത്തിന് സംശയമേതുമില്ലാതെ വിരാട് കോലിയുടെ പേരാണ് ഷമി പറഞ്ഞത്. വിരാട് ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കഴിഞ്ഞു. എന്റെ അഭിപ്രായത്തില്‍ കോലിയാണ് ലോകത്തിലെ മികച്ച ബാറ്റര്‍. എന്നാല്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആരാണെന്ന് ചോദിക്കുകയാണെങ്കില്‍ അതിനുത്തരം രോഹിത് ശര്‍മ എന്നാകും. ഷമി പറഞ്ഞു.
അടുത്ത ലേഖനം
കാലം മാറി, കൊവിഡ് പോസിറ്റീവായ മിച്ചൽ മാർഷിന് അകലം പാലിച്ച് കളിക്കാൻ അനുമതി