തുടർച്ചയായി കളിച്ച് തളർന്നു: ബു‌മ്രയുടേത് മുടന്തൻ ന്യായമെന്ന് ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (17:30 IST)
ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതിനിടെ ലോകകപ്പിലെ ഇന്ത്യൻ തോൽവിക്ക് കാരണമായി അമിത ജോലിഭാരത്തെ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്ര കാരണമായി എടുത്തുകാണിച്ചിരുന്നു. ബയോ ബബിളില്‍ കഴിയേണ്ടി വരുന്നത് മാനസികമായി മടുപ്പിച്ചെന്നും അത് പ്രകടനത്തെ ബാധിച്ചുമെന്നാണ് ബുംറ പറഞ്ഞത്. ഇപ്പോഴിതാ ബു‌മ്രയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരമായ സുനിൽ ഗവാസ്‌കർ.

ബയോ ബബിള്‍ സുരക്ഷയില്‍ കഴിയുന്നതാണ് പ്രകടനം മോശമാവാനുള്ള കാരണമെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അതൊരു ശരിയായ ന്യായീകരണമല്ല. കളത്തിലിറങ്ങുമ്പോൾ തന്റെ ഏറ്റവും മികച്ചത് നൽകുക എന്നതാണ് ചെയ്യേണ്ടത്. ആരാധകരും പ്രതീക്ഷിക്കുന്നത് അതാണ്. എല്ലാ മത്സരങ്ങളും ജയിക്കാൻ സാധിക്കില്ലെന്ന് അ‌വർക്കും അറിയാം.‘മികച്ചതെന്ന് പറയുന്ന എല്ലാ ടീമുകളും തോറ്റിട്ടുള്ളവര്‍ തന്നെയാണ്. എന്നാല്‍ ഇത്തരത്തിലൊരു മികച്ച ടീമുമായി ഇന്ത്യ മോശം പ്രകടനം നടത്താന്‍ പാടില്ല. ഇതൊരു ചാമ്പ്യൻ ടീമാണെന്ന് ഓർക്കുക. ആരെങ്കിലും മുന്നോട്ടിറങ്ങി കാട്ടിക്കൊടുക്കുകയാണ് വേണ്ടത് അല്ലാതെ അധികം സംസാരിക്കുകയല്ല. ഗവാസ്‌കർ പറഞ്ഞു.

നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി‌യാണ് കളിക്കുന്നത്.. ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നത് വലിയ അംഗീകാരവും വലിയ ബഹുമതിയുമാണ്. ഇന്ത്യയുടെ ജഴ്സിയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട്’ നിങ്ങള്‍ക്കു വേണ്ടതെല്ലാം പിന്നില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഗവാസ്‌കർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :