അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 2 നവംബര്‍ 2021 (19:41 IST)
ടി20 ലോകകപ്പിന് ശേഷം ഈ മാസം ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ യുവതാരം
കെഎൽ രാഹുൽ നയിക്കുമെന്ന് സൂചന. കഴിഞ്ഞ കുറെ നാളുകളായി വിശ്രമമില്ലാതെ കളിക്കുന്ന സീനിയർ താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്.
അതേസമയം ലോകകപ്പിന് ശേഷം
രോഹിത് ശർമ ഇന്ത്യയുടെ പരിമിത ഓവർ ക്യാപ്‌റ്റനായേക്കുമെന്നാണ് സൂചന. അതേസമയം ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ യുവതാരങ്ങൾ കളത്തിലിറങ്ങുമ്പോൾ സഞ്ജു സംസൺ ഉൾപ്പടെയുള്ള യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിച്ചേക്കും. പതിനാലാം ഐപിഎൽ പതിപ്പിൽ മിന്നും പ്രകടനം കാഴ്‌ച്ചവെച്ച ആവേശ് ഖാൻ,ഹർഷൽ പട്ടേൽ,റിതുരാജ് ഗെയ്‌ക്ക്‌വാദ് എന്നിവർക്കും അവസരം ലഭിച്ചേക്കും.
ഈ മാസം 17,19,21 തീയതികളിലായാണ് മത്സരം നടക്കുക. കാണികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടാകും മത്സരങ്ങൾ നടക്കുക. എന്നാൽ സ്റ്റേശിയം പൂർണമായി തുറന്ന് നൽകില്ല. മറിച്ച് പ്രാദേശിക അധികാരികളോട് ചർച്ച ചെയ്‌ത ശേഷമാകും എത്രത്തോളം കാണികൾക്ക് പ്രവേശനമാകാം എന്ന് തീരുമാനിക്കുക.