വീണ്ടും മോശം ഷോട്ട് സെലക്ഷൻ, സഞ്ജുവിനെ വിമർശിച്ച് ഗവാസ്കറും ഗംഭീറും

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ജനുവരി 2023 (14:03 IST)
ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ ഷോട്ട് സെലക്ഷനെ വിമർശിച്ച് മുൻ നായകൻ സുനിൽ ഗവാസ്കർ. മത്സരത്തിൽ 6 പന്തിൽ നിന്നും 5 റൺസാണ് സഞ്ജു നേടിയത്.

ഒരുപാട് കഴിവുള്ള കളിക്കാരനാണ് സഞ്ജു. എന്നാൽ ഷോട്ട് സെലക്ഷനാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. ഒരിക്കൽ കൂടി വീണ്ടും അങ്ങനെ സംഭവിച്ചു ഗവാസ്കർ പറഞ്ഞു. അതേസമയം സഞ്ജു അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ട സമയമാണിതെന്നും അത് മുതലെടുക്കണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :