പൃഥ്വി ഷായെ പോലുള്ള താരങ്ങളെ വളർത്തലും കോച്ചിൻ്റെ ജോലി, ദ്രാവിഡിനെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജനുവരി 2023 (14:13 IST)
ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും സെലക്ടർമാരെയും വിമർശിച്ച് മുൻ ഓപ്പണർ ഗൗതം ഗംഭീർ. കളിക്കാർക്ക് ത്രോ ഡൗൺ ചെയ്യൽ മാത്രമല്ല പരിശീലകരുടെ ജോലിയെന്നും പൃഥ്വി ഷായെ പോലുള്ള താരങ്ങളുടെ കരിയർ രൂപപ്പെടുത്തിയെടുക്കാൻ അവരെ സഹായിക്കേണ്ടത് സെലക്ടർമാരുടെയും കോച്ചിൻ്റെയും ഉത്തരവാദിത്വമാണെന്നും ഗംഭീർ പറഞ്ഞു.

പൃഥ്വി ഷായുടെ കഴിവിനെ പറ്റി നമുക്കെല്ലാവർക്കും അറിയാം. പൃഥ്വിയെ പോലുള്ള താരങ്ങളുടെ കരിയർ ശരിയായ ദിശയിലെത്തിക്കുക എന്നതും ടീം മാനേജ്മെൻ്റിൻ്റെ ഉത്തരവാദിത്വമാണ്. അണ്ടർ 19 മുതൽ പൃഥ്വിയെ ദ്രാവിഡിനറിയാം. ഫിറ്റ്നസോ ലൈഫ്സ്റ്റൈൽ പ്രശ്നങ്ങളോ ആകാം പൃഥ്വിയെ അലട്ടുന്നത്. അതെന്താണെന്ന് കണ്ടെത്തി വേണ്ട ഉപദേശം നൽകലാണ് ദ്രാവിഡും സെലക്ടർമാർഉം ചെയ്യേണ്ടത്. ഗംഭീർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :