എന്റെ മാത്രം തീരുമാനം: പഞ്ചാബ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎൽ രാഹുൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (18:50 IST)
പതിനഞ്ചാം സീസണിൽ തന്റെ മുൻടീമായ പഞ്ചാബ് കിംഗ്‌സ് വിടാനുണ്ടായ കാരണം വ്യക്തമാക്കി മുൻ പഞ്ചാബ് ക്യാപ്റ്റൻ കൂടെയായ കെ.എൽ രാഹുൽ. കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ ടോപ്‌‌സ്കോറർ കൂടെയായിരുന്നു താരം.മികച്ച ഫോമിൽ നിൽക്കുമ്പോൾ ടീം വിടാനുള്ള കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

നാലു വർഷമായി പഞ്ചാബ് കിംഗ്‌സിന്റെ ഭാഗമായിരുന്നു ഞാൻ. എല്ലാ സീസണുകളിലും മികച്ച പ്രകടനം നടത്താൻ എനിക്കായി. പഞ്ചാബ് വിടാനുള്ള തീരുമാനം വ്യ‌ക്തിപരമായിരുന്നു.പഞ്ചാബിനപ്പുറം എന്ത് പരീക്ഷണമാണ് കാത്തിരിക്കുന്നത് എന്ന് അറിയാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. രാഹുൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :