1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam Gambhir to be appointed as Indian Head Coach

Gautam Gambhir: പാതി സമ്മതം മൂളി ഗംഭീര്‍; ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക്..!

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിക്കേണ്ടി വരുമെന്നതാണ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് ഗംഭീറിനെ പിന്നോട്ടു വലിക്കുന്നത്

Gautam Gambhir,KKR
Gautam Gambhir: മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക്. ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം ഗൗതം ഗംഭീറുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഗംഭീര്‍ പാതി സമ്മതം മൂളിയത്. വിദേശ പരിശീലകനെ പരിഗണിക്കുന്നില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയും ചെയ്തു. 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിക്കേണ്ടി വരുമെന്നതാണ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് ഗംഭീറിനെ പിന്നോട്ടു വലിക്കുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൊല്‍ക്കത്ത ഈ സീസണില്‍ ഐപിഎല്‍ കിരീടം ചൂടിയത്. ഗംഭീര്‍ മെന്റര്‍ ആയി എത്തിയത് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഗംഭീര്‍ തങ്ങള്‍ക്കൊപ്പം തുടരണമെന്നാണ് കൊല്‍ക്കത്ത മാനേജ്‌മെന്റിന്റെ ആവശ്യം. കൊല്‍ക്കത്ത ക്യാംപില്‍ തുടരാന്‍ ഗംഭീറിനും താല്‍പര്യമുണ്ട്. 
 
അടുത്ത ലേഖനം
Harshit Rana flying kiss celebration: 'കപ്പടിച്ചിട്ട് നമുക്കത് ചെയ്യാം'; വിഷമിച്ചിരുന്ന ഹര്‍ഷിത് റാണയ്ക്ക് ഷാരൂഖ് ഖാന്‍ നല്‍കിയ വാക്ക് !