ഈഡനിലെ ചരിത്രവിജയത്തിന് പത്തൊൻപതാണ്ട്, ഓർമകൾ പങ്കുവെച്ച് ഗാംഗുലി

അഭിറാം മനോഹർ| Last Updated: വ്യാഴം, 16 ഏപ്രില്‍ 2020 (12:47 IST)
ഓസ്‌ട്രേലിയയോട് ഫോളോ ഓണ്‍ വഴങ്ങിയ ശേഷവും തിരിച്ചുവന്ന് ഇന്ത്യ വിജയം നേടിയ ഈഡൻ ഗാർഡൻസിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ ഓർമകൾ പങ്കുവെച്ച് സൗരവ് ഗാംഗുലി.ഈഡനിലെ വിജയം നടന്ന് 19 വർഷം പൂർത്തിയാവുമ്പോഴാണ് ഗാംഗുലി തന്റെ ഓർമകൾ പൊടിതട്ടിയത്.2001 മാർച്ച് 15നായിരുന്നു ഓസീസിനെതിരായ ഇന്ത്യയുടെ ചരിത്ര വിജയം.

ഈഡനിലെ ചരിത്രവിജയത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ വിജയമാഘോഷിക്കുന്ന വീഡിയോയാണ് ഗാംഗുലി ട്വിറ്ററിൽ പങ്കുവെച്ചത്.ഈഡനില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 445 റണ്‍സാണ് ഓസീസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 171ന് പുറത്തായതോടെ ഇന്ത്യക്ക് ഫോളോ ഓൺ വഴങ്ങേണ്ടി വന്നു. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 657 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിവിഎസ് ലക്ഷ്മണ്‍ (281)ദ്രാവിഡ് (180) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്.ഇതോടെ 284 റൺസ് വിജയലക്ഷ്യവുമായി ഓസീസ് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നു. എന്നാൽ 212 റൺസിനിടെ ഓസീസിന്റെ എല്ലാവരും പുറത്തായി.ഇന്ത്യയുടെ എക്കാലത്തേയും ചരിത്ര വിജയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :