മാസം 25 ലക്ഷം രൂപ ഞാന്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ചെലവാക്കുന്നുണ്ട്; ഐപിഎല്‍ വരുമാനത്തെ കുറിച്ച് ഗംഭീര്‍

രേണുക വേണു| Last Modified ഞായര്‍, 5 ജൂണ്‍ 2022 (09:05 IST)

ലോക്‌സഭാ എംപിയായിരിക്കെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നതിനെ കുറിച്ച് മനസ്സുതുറന്ന് ഗൗതം ഗംഭീര്‍. താന്‍ പാവങ്ങളെ സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് എംപിയായിരിക്കെ മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

എല്ലാ മാസവും അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഞാന്‍ 25 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഏകദേശം 2.75 കോടി രൂപ. ഒരു വായനശാല പണിയാന്‍ 25 ലക്ഷം വേറെ ചെലവഴിക്കുന്നു. ഞാന്‍ ഈ പണമെല്ലാം ചെലവഴിക്കുന്നത് സ്വന്തം പോക്കറ്റില്‍ നിന്നാണ്. അല്ലാതെ എംപി ഫണ്ടില്‍ നിന്നല്ല. എംപി ഫണ്ട് ഞാന്‍ എന്റേതായ ഒരു കാര്യത്തിനും ഉപയോഗിക്കുന്നില്ല. എന്റെ വീട്ടില്‍ പണം കായ്ക്കുന്ന മരമൊന്നും ഇല്ല. ഞാന്‍ പണിയെടുക്കുന്നത് കൊണ്ട് എനിക്ക് 5000 പേരെ ഊട്ടാനും വായനശാല പണിയാനും സാധിക്കുന്നു. കമന്ററി ചെയ്യുന്നുണ്ടെന്നും ഐപിഎല്ലില്‍ ജോലി ചെയ്യുന്നുണ്ടെന്നും പറയാന്‍ എനിക്ക് ഒരു നാണവും ഇല്ല. ഈ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :