ഐപിഎല്‍ കഴിഞ്ഞതിനു പിന്നാലെ രണ്ടേമുക്കാല്‍ കോടി ചെലവഴിച്ച് ലക്ഷ്വറി വാഹനം സ്വന്തമാക്കി ശ്രേയസ് അയ്യര്‍

രേണുക വേണു| Last Modified വെള്ളി, 3 ജൂണ്‍ 2022 (07:49 IST)

ഐപിഎല്‍ 15-ാം സീസണ്‍ കഴിഞ്ഞതിനു പിന്നാലെ ആഡംബര വാഹനം തന്റെ ഗ്യാരേജില്‍ എത്തിച്ച് ഇന്ത്യന്‍ മുന്‍നിര ബാറ്ററും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനുമായ ശ്രേയസ് അയ്യര്‍. മെഴ്‌സിഡസിന്റെ എഎംജി ജി 63 4 മാറ്റിക് എസ്.യു.വി. ആണ് ശ്രേയസ് വാങ്ങിയത്. ഏകദേശം രണ്ടേമുക്കാല്‍ കോടി രൂപ ചെലവഴിച്ചാണ് ഈ ആഡംബര വാഹനം ശ്രേയസ് സ്വന്തമാക്കിയത്. ജി-വാഗണ്‍ സീരിസിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വാഹനമാണ് ഇത്. വെറും നാലര സെക്കന്‍ഡ് സമയംകൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താന്‍ ഈ വാഹനത്തിനു സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :