1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Former pak pacer shoib akthar praises rishab pant

അവന് എല്ലാതരം ഷോട്ടുകളും കളിക്കാനാകും: റിഷഭ് പന്തിനെ പുകഴ്ത്തി മുൻ പാക് താരം ഷൊയ്ബ് അക്തർ

rishab pant
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ റിഷഭ് പന്ത് നടത്തിയ സെഞ്ചുറി പ്രകടനത്തെ പുകഴ്ത്തി മുൻ പാക് താരം ഷൊയ്ബ് അക്തർ. ഭയമില്ലാത്ത കളിക്കാരനാാണ് പന്തെന്നും എല്ലാതരത്തിലുള്ള ഷോട്ടുകളും പന്തിൻ്റെ കൈവശമുണ്ടെന്നും അക്തർ പറഞ്ഞു.
 
നേരത്തെ ഓസ്ട്രേലിയൻ പര്യടനത്തിലെ സുപ്രധാനമായ ഗാബ ടെസ്റ്റിൽ റിഷഭ് പന്താണ് ഇന്ത്യയെ വിജയിപിച്ചത്. ഇപ്പോൾ ഇംഗ്ലണ്ടിലും അവൻ അതേ പ്രകടനം തുടരുന്നു. എല്ലാ ഷോട്ടുകളും കൈവശമുള്ള താരമാണ് പന്ത്. എന്നാൽ അവൻ ഒരു കാര്യം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ പന്ത് തയ്യാറാകണം. ആവശ്യമായ സമയത്ത് ഇന്നിങ്സിൻ്റെ വേഗത കൂട്ടാനുള്ള മിടുക്ക് പന്തിനുണ്ട്. എതിരാളിയെ ബുദ്ധിമുട്ടിലാക്കാൻ പന്തിൻ്റെ ബാറ്റിങ് ശൈലി കൊണ്ട് സാധിക്കും. അവൻ ഭാവിയിൽ മികച്ച താരമായി മാറും. റിഷഭിനെ തടയാൻ അവന് മാത്രമെ സാധിക്കുകയുള്ളു. അക്തർ പറഞ്ഞു.
അടുത്ത ലേഖനം
ICC Ranking: ഐസിസി ഏകദിന റാങ്കിംഗ്: ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി, നില മെച്ചപ്പെടുത്തി ഹാർദിക്