ഇഷാനും അർഷദീപുമാണ് ഇന്ത്യയുടെ ഭാവിയെന്ന് അനിൽ കുംബ്ലെ

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (18:33 IST)
ഇന്ത്യൻ ക്രിക്കറ്റിൽ വരാനിരിക്കുന്ന സൂപ്പർ താരങ്ങൾ ഇഷാൻ കിഷനും അർഷദീപ് സിംഗുമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ അനിൽ കുംബ്ലെ. ആദ്യ മത്സരങ്ങളിൽ മികവ് പുലർത്തി വലിയ പ്രതീക്ഷകൾ തന്നാണ് ഒരു താരങ്ങളും എത്തിയതെങ്കിലും രണ്ടു പേരുടെയും സമീപകാല പ്രകടനങ്ങൾ അത്ര മികച്ചതല്ല.


കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അർഷദീപ് സിംഗ് 25 മത്സരങ്ങളിൽ നിന്നായി 39 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2022 ൽ ബംഗ്ലാദേശിനെതിരെ ഇരട്ടസെഞ്ചുറി നേടിയെങ്കിലും ഇതിന് പിന്നാലെ വന്ന മത്സരങ്ങളിലൊന്നും മികവ് പുലർത്താൻ ഇഷാൻ കിഷനായിട്ടില്ല.

അത്ഭുതകരമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നാണ് കുംബ്ലെ പറയുന്നത്. അതേസമയം ഇന്ത്യൻ ടീമിൻ്റെ ഭാവി ഉമ്രാൻ മാലിക്കിലും തിലക് വർമയിലുമാണെന്നാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം പാർഥീവ് പട്ടേൽ പറയുന്നത്. തിലകിന് നായകനെന്ന നിലയിലും മികവ് പുലർത്താനാകുമെന്നും അയാളുടെ ബാറ്റിംഗ് മികവ് താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും പാർഥീവ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :