അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ഫെബ്രുവരി 2024 (10:16 IST)
വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുപി വാരിയേഴ്‌സ് മത്സരത്തിലെ ടോസ് വേളയില്‍ താരമായി ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ടോസ് സമയത്ത് സ്മൃതിയുടെ പേര് മൈക്കിലൂടെ അനൗണ്‍സ് ചെയ്തതും സ്‌റ്റേഡിയം ഒന്നാകെ ഇരമ്പിയാര്‍ക്കുകയായിരുന്നു. മറ്റൊരു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തിനും ലഭിക്കാത്ത സ്വീകരണമാണ് ബെംഗളുരുവില്‍ സ്മൃതി മന്ദാനയ്ക്ക് ലഭിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ടോസ് സമയത്ത് താരമായെങ്കിലും മത്സരത്തില്‍ പക്ഷേ സ്മൃതി മന്ദാനയ്ക്ക് തിളങ്ങാനായില്ല. ഓപ്പണറായി ക്രീസിലെത്തിയ സ്മൃതി ഒരു ഫോറും സിക്‌സും നേടിയെങ്കിലും 11 പന്തില്‍ 13 റണ്‍സ് മാത്രം നേടി പുറത്തായി. തഹ്‌ലിയ മഗ്രാത്തിനായിരുന്നു താരത്തിന്റെ വിക്കറ്റ്. സഭിനേനി മേഘന,റിച്ച ഘോഷ് എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ 157 റണ്‍സാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുപി വാരിയേഴ്‌സിന് പക്ഷേ 155 നിശ്ചിത ഓവറില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു.