രേണുക വേണു|
Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (19:13 IST)
ഒരു ദിവസം രാത്രി നോട്ട്ഔട്ട് ആകാതിരിക്കുക മാത്രമാണോ ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രഹാനെയുടെ പണിയെന്ന് ആരാധകരുടെ ചോദ്യം. നൈറ്റ് വാച്ച്മാന്‍ ആയി നിന്ന ശേഷം തൊട്ടടുത്ത ദിവസം അതിവേഗം ഔട്ട് ആകുകയാണ് രഹാനെ ചെയ്യുന്നതെന്ന് വിമര്‍ശനം ശക്തമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. 23 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്താണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ രഹാനെ പുറത്തായത്.
രഹാനെയ്ക്ക് പകരം സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് ടീമില്‍ അവസരം നല്‍കണമെന്നാണ് ട്വിറ്ററില്‍ പലരും ആവശ്യപ്പെട്ടിരിക്കുന്നത്. കരിയറിലെ ഏറ്റവും മോശം വര്‍ഷത്തിലൂടെയാണ് രഹാനെ കടന്നുപോകുന്നത്. 14 ഇന്നിങ്‌സുകളില്‍ നിന്ന് 19.21 ശരാശരിയില്‍ 269 റണ്‍സ് മാത്രമാണ് രഹാനെ ഈ വര്‍ഷം എടുത്തിട്ടുള്ളത്. 67 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.