അനുബന്ധ വാര്‍ത്തകള്‍
- ക്യാപ്റ്റനാണ്, കളിക്കുന്നത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും; രോഹിത് കാണിച്ചത് മണ്ടത്തരമെന്ന് ആരാധകര്‍, പരക്കെ വിമര്‍ശനം
- ഓസ്ട്രേലിയ ഇപ്പോള്‍ തന്നെ ജയിച്ചു കഴിഞ്ഞു; ബൗണ്‍സറുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ പാടുപെടും
- അവന് ക്രീസില്‍ ഉണ്ടെങ്കില്‍ ഇന്ത്യക്ക് ജയിക്കാം; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി ജസ്റ്റിന് ലാംഗര്‍
- വിവാദ ക്യാച്ചില്‍ അതൃപ്തി; ഔട്ടായതിനു പിന്നാലെ ട്വീറ്റുമായി ഗില്‍
- 'ഓസ്ട്രേലിയയ്ക്കൊരു കപ്പ് പദ്ധതിയാണോ'; ഗില്ലിന്റെ ക്യാച്ചില്‍ ആരാധകര്‍ കലിപ്പില്‍
'ഇനിയൊരു തിരിച്ചുവരവില്ല'; ചേതേശ്വര്‍ പുജാരയുടെ ടെസ്റ്റ് കരിയറിന്റെ കാര്യത്തില്‍ തീരുമാനമായി, ടീമില്‍ നിന്ന് പുറത്തേക്ക് !
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ചേതേശ്വര്‍ പുജാരയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. പുജാരയുടെ ക്രിക്കറ്റ് കരിയര്‍ ഇതോടെ അവസാനിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്‌സിലും പുജാര നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 25 പന്തില്‍ നിന്ന് 14 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 47 ബോളില്‍ 27 റണ്‍സുമാണ് പുജാര നേടിയത്.
രണ്ടാം ഇന്നിങ്‌സില്‍ പുജാര പുറത്തായ രീതിയും വ്യാപക വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. മോശം ഷോട്ടിന് വേണ്ടി ശ്രമിച്ച് പുജാര വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. നിര്‍ണായക സമയത്ത് ഇത്രയും അനുഭവസമ്പത്തുള്ള പുജാര പുറത്തായ രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ആരാധകര്‍ പറയുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പുജാരയെ ഇനി പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്. സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങളൊന്നും നടത്താന്‍ പുജാരയ്ക്ക് സാധിച്ചിട്ടില്ല. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലോടെ പുജാരയുടെ കരിയറിനും അവസാനമാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.