അനുബന്ധ വാര്‍ത്തകള്‍
- അശ്വിന് ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍
- ഞാനപ്പഴേ പറഞ്ഞതല്ലേ ഡി.ആര്.എസ്. എടുക്കരുതെന്ന്; ചിരിയടക്കാതെ കോലി, ഗൗരവം വിടാതെ പന്ത് (വീഡിയോ)
- 'വേണ്ട..വേണ്ട..റിവ്യു എടുക്കരുത്'; കോലിയെ തടഞ്ഞ് പന്ത്, അവസാന സെക്കന്‍ഡില്‍ കൈ ഉയര്‍ത്തി നായകന്, പന്തിന് പരിഭവം
- 'രാത്രി നോട്ട്ഔട്ട് ആയി നില്ക്കുക മാത്രമാണോ പണി?' രഹാനെയ്ക്കെതിരെ ആരാധകര്‍
- ചുവന്ന തൊപ്പി, ജേഴ്സിയുടെ കോളറിലും ചുവപ്പ്; ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും, കൈയടിച്ച് ക്രിക്കറ്റ് ലോകം
'നോക്കൂ..ഞാന്‍ ജേഴ്‌സിയിട്ടുണ്ട്, ഇതില്‍ ഇന്ത്യയെന്നുണ്ട്'; ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് ആരാധകന്‍, ഒടുവില്‍ ബലമായി പിടിച്ചുകൊണ്ടുപോയി (വീഡിയോ)
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം നാടകീയ രംഗങ്ങളാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. ഇന്ത്യയുടെ ജേഴ്‌സി ധരിച്ച ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത് കളി തടസപ്പെടുത്തി. ഒരു ഇംഗ്ലണ്ടുകാരനാണ് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്.
സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ജേഴ്‌സിയില്‍ ജര്‍വോ എന്ന് പേരെഴുതിയ വ്യക്തി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രൗണ്ടിലെത്തി ഇയാളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍, താന്‍ ധരിച്ചിരിക്കുന്നത് ഇന്ത്യന്‍ ജേഴ്‌സിയാണെന്നും താന്‍ കളിക്കാരനാണെന്നും ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരോട് പറയുന്നത് വീഡിയോയില്‍ കാണാം. കളിക്കളത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതുകണ്ട് ചിരിയടക്കാന്‍ സാധിച്ചില്ല. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.New bowler from the Nursery End: Jarvo 69
— Cricket Mate. (@CricketMate_) August 14, 2021
pic.twitter.com/ZmnldjaKU7