ആർച്ചറുടെ മടങ്ങിവരവിൽ നിർണായക അറിയിപ്പുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (20:48 IST)
ഓസ്ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട ഇംഗ്ലണ്ടിന് വമ്പൻ തിരിച്ചടി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫാസ്റ്റ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറിന് കൈമുട്ടിന് രണ്ടാമതും ശസ്ത്രക്രിയ. ഇതോടെ താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് നീളും.

ആര്‍ച്ചറിനെ ഇംഗ്ലണ്ടിന്റെ അടുത്ത മത്സരങ്ങള്‍ക്ക് കിട്ടില്ലെന്നും താരത്തിന്റെ തിരിച്ചുവരവ് നീളുമെന്നും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. അടുത്തിടെ നടന്ന് ട്വന്റി 20 ലോക കപ്പും ആഷസ് ടെസ്റ്റും ആർച്ചർക്ക് നഷ്ടമായിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് എതിരേ നടന്ന ട്വന്റി 20 മത്സരമാണ് ആര്‍ച്ചര്‍ അവസാനമായി കളിച്ചത്. ട്വന്റി20 ക്രിക്കറ്റില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് ആർച്ചറിനെ കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :