ഓസ്ട്രേലിയയെ തോൽപ്പിക്കാൻ പരിശീലകനായി രവി ശാസ്ത്രി തന്നെ വരണം, ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം

രേണുക വേണു| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2025 (17:47 IST)
ആഷസ് ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ബ്രണ്ടന്‍ മക്കല്ലത്തെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ഇംഗ്ലണ്ട് താരമായ മോണ്ടി പനേസറാണ് ഇപ്പോള്‍ ആവശ്യവുമായി രംഗത്ത് വന്നത്. മക്കല്ലത്തെ മാറ്റി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയെ ഇംഗ്ലണ്ട് പരിശീലകനാക്കി നിയമിക്കണമെന്നാണ് പനേസറിന്റെ നിര്‍ദേശം. ആഷസ് പരമ്പരയിലെ ആദ്യ 3 ടെസ്റ്റുകളിലും പരാജയപ്പെട്ട ഇംഗ്ലണ്ട് ഇപ്പോള്‍ സമ്പൂര്‍ണ്ണ തോല്‍വിയെന്ന നാണക്കേടിന്റെ വക്കിലാണ്.

ഇന്ത്യന്‍ ടീമിനെ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയില്‍ വിജയിക്കുന്നതില്‍ പരിശീലകനെന്ന നിലയില്‍ വലിയ പങ്കാണ് ശാസ്ത്രി വഹിച്ചത്. ഓസീസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. ഓസീസിന്റെ ദൗര്‍ബല്യങ്ങളില്‍ നിന്ന് മാനസികമായും ഭൗതികമായും തന്ത്രപരമായും നേട്ടമുണ്ടാക്കേണ്ടതെങ്ങനെയാണ് എന്നറിയുന്ന ഒരാളാകണം ഇംഗ്ലണ്ട് പരിശീലകനാകേണ്ടത്. രവി ശാസ്ത്രി അടുത്ത ഇംഗ്ലണ്ട് പരിശീലകനാകണം എന്നാണ് എന്റെ അഭിപ്രായം. മോണ്ടി പനേസര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :