വനിതാ ക്രിക്കറ്റിൽ എതിരാളികളില്ലാതെ എല്ലിസെ പെറി, മൂന്ന് വിഭാഗങ്ങളിലും മികച്ച താരം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (17:33 IST)
കഴിഞ്ഞ ദശകത്തിലെ ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്ററായി ഓസീസ് താരം എല്ലിസെ പെറി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ മത്സരങ്ങൾ ഏതുമില്ലാതെയാണ് പെറി മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ വിഭാഗം ക്രിക്കറ്റിൽ ഈ ദശാബ്‌ദത്തിലെ മികച്ച വനിതാ ഏകദിന - ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും തൂത്തുവാരിയാണ് എല്ലിസെ പെറിയുടെ നേട്ടം.

കഴിഞ്ഞ 10 വർഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐ.സി.സി ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിലും 2013-ല്‍ ഐ.സി.സി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായിരുന്നു.

ഏകദിനത്തിൽ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളുമാണ് പെറി നേടിയത്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും പെറി നേടി. 2012, 2014, 2018, 2020 വര്‍ഷങ്ങളില്‍ ഓസീസ് ടീമിനെ ലോകജേതാക്കളാക്കുന്നതിലും പെറി നിർണായകമായ പങ്ക് വഹിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :