ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടികയിൽ നേട്ടം കൊയ്‌ത് കെയ്‌ൻ വില്യംസൺ, കോലിക്കൊപ്പം രണ്ടാം സ്ഥാനത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (19:57 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടം കൊയ്‌ത് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. വെസ്റ്റിൻഡീസിനെതിരെ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയ ഇരട്ടസെഞ്ചുറിയാണ് താരത്തിന് തുണയായത്. പുതിയ റാങ്കിങ് പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കൊപ്പമാണ് വില്യംസൺ. ഒരേ പോയിന്റാണെകിലും കോലി മൂന്നാം സ്ഥാനത്താണ്. ഓസീസിന്റെ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

അതേസമയം ഓസീസിന്റെ തന്നെ മാർനസ് ലബുഷാനെ നാലാം സ്ഥാനത്താണ്. 911 പോയിന്റുകളോടെ സ്റ്റീവ് സ്മിത്താണ് പട്ടികയിൽ ഒന്നാമത്. വിരാട് കോലിക്കും കെയ്‌ൻ വില്യംസണീനും 886 പോയിന്റുകളാണു‌ള്ളത്.ബാബര്‍ അസം, ഡേവിഡ് വാര്‍ണര്‍, ചേതേശ്വര്‍ പൂജാര, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവരാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. കോലിയും പൂജാരയുമാണ് ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ.

അതേസമയം ബൗളർമാരുടെ പട്ടികയിൽ ഓസീസിന്റെ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തി.904 പോയന്റാണ് താരത്തിനുള്ളത്. കിവീസ് പേസര്‍ നീല്‍ വാഗ്നര്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി. ഒമ്പതാം സ്ഥാനത്തുള്ള ജസ്‌പ്രീത് ബു‌മ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :