അനുബന്ധ വാര്ത്തകള്
- വീണ്ടും സെഞ്ചുറി,ഗില്ലല്ല, നെക്സ്റ്റ് ബിഗ് തിംഗ് ബ്രൂക്ക് തന്നെ: അതിശയിപ്പിക്കുന്ന റെക്കോർഡ്
- ഐപിഎൽ ജിയോ സിനിമയിൽ ഫ്രീയായി ആസ്വദിക്കാം, ഒപ്പം പുതിയ ചില ഫീച്ചറുകളും
- ടീം മാനേജ്മെൻ്റ് ആവശ്യപ്പെട്ടാൻ സ്പിൻ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കാം, നിർദേശം മുന്നോട്ട് വെച്ച് മാത്യു ഹെയ്ഡൻ
- ഓസീസിനെതിരെ ഇന്ത്യ 4-0 എന്ന സ്കോറിൽ വിജയിക്കുമെന്ന് കരുതാനാകില്ല : ഗംഭീർ
- ഓസ്ട്രേലിയയുടേത് ഡ്യൂപ്ലിക്കേറ്റ് ടീം, 10 ടെസ്റ്റുണ്ടെങ്കിൽ ഇന്ത്യ പത്തിലും ജയിച്ചേനെ : ഹർഭജൻ സിംഗ്
സ്വയം നിയന്ത്രിക്കാനായില്ല, തോൽവിയിൽ അത്രയും നിരാശയുണ്ട്: ഹർമൻ പ്രീത്
ഓസ്ട്രേലിയക്കെതിരായ ടി20 ലോകകപ്പിൻ്റെ സെമി ഫൈനൽ മത്സരത്തിലേറ്റ തോൽവിയിൽ നിരാശ മറച്ചുവെയ്ക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിൽ അർധസെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന താരം അപ്രതീക്ഷിതമായി റണ്ണൗട്ടായതായിരുന്നു ഇന്ത്യൻ തോൽവിക്ക് കാരണമായത്.
തുടർന്ന് ബാറ്റ് വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിച്ചാണ് താരം പവലിയനിലേക്ക് മടങ്ങിയത്. തോൽവിയുടെ വേദനയിൽ നിന്നും എപ്പോൾ പുറത്തുവരുമെന്ന് പറയാനാകില്ലെന്ന് മത്സരശേഷം താരം പറഞ്ഞു. ഈ അബസ്ഥയിൽ എനിക്ക് എന്നെ നിയന്ത്രിക്കാനാകുന്നില്ല. വലിയ ഭാരത്തോടെയാണ് ഞാനിവിടെ ഇരിക്കുന്നത്. ഒരു ടീമിൻ്റെ ക്യാപ്റ്റൻ അനുഭവിക്കുന്ന വേദന മറ്റൊരാൾക്കുമുണ്ടാകില്ല. എല്ലാം കഴിഞ്ഞ റൂമിലേക്ക് മടങ്ങുമ്പോൾ ആ നിരാശ നമുക്കറിയാൻ സാധിക്കും.
ഞങ്ങൾ മികച്ച രീതിയിലാണ് കളിച്ചത് എന്ന് ഞങ്ങൾക്കുറപ്പുണ്ട്. അത്രയെ എനിക്ക് പറയാനാകു. തൻ്റെ റണ്ണൗട്ട് നിർഹാഗ്യകരമായിരുന്നുവെന്നും ജയത്തിന് അരികിലെത്തിയിരുന്നു ആ ഘട്ടത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാമായിരുന്നുവെന്ന് പിന്നീട് തോന്നിയെന്നും ഹർമൻ പറഞ്ഞു. സെമിയിൽ 34 പന്തിൽ നിന്നും 52 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. അവസാനം വരെ വിജയപ്രതീക്ഷ നിലനിർത്താനായെങ്കിലും ഹർമൻ പ്രീത് കൗറിൻ്റെ റണ്ണൗട്ടായിരുന്നു മത്സരഗതി തീരുമാനിച്ചത്. അഞ്ച് റൺസിനായിരുന്നു സെമിയിലെ ഇന്ത്യൻ തോൽവി.