ഇന്ത്യ കണ്ടറിയണം, രഹാനെ - പുജാരെ സഖ്യത്തിന് പകരക്കാരെ കണ്ടെത്തുക പ്രയാസം: ദിനേഷ് കാർത്തിക്

അഭിറാം മനോഹർ| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (17:41 IST)
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഓസ്‌ട്രേലിയയില്‍ വെച്ച് പരമ്പര നടക്കുമ്പോള്‍ ഇത്തവണ ഹാട്രിക് പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയയില്‍ പോയി പരമ്പര സ്വന്തമാക്കാനായെങ്കിലും ഇത്തവണ അത് എളുപ്പമാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ദിനേഷ് കാര്‍ത്തിക് പറയുന്നത്.

ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാവില്ലെന്ന് ദിനേഷ് കാര്‍ത്തിക് പറയുന്നു. ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലും സ്സര്‍ഫറാസ് ഖാനുമെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഈ താരങ്ങള്‍ ഉണ്ടാകും. അവര്‍ പരമാവധി മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ രഹാനെയ്ക്കും പുജാരയ്ക്കും പകരക്കാരാകാന്‍ ഇവര്‍ക്കാകുമോ എന്നത് കണ്ടറിയണം,

ഇന്ത്യ അവസാനം നേടിയ 2 ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും പുജാരയുടെയും രാഹാനെയുടെയും പക് വലുതായിരുന്നു. 2018-19 ല്‍ 521 റണ്‍സാണ് അടിച്ചെടുത്തത്. 3 സെഞ്ചുറികളും ഇതില്‍ പെടും. 3 വര്‍ഷങ്ങള്‍ക്ക് ശേഷവും മികച്ച പ്രകടനം നടത്താന്‍ പുജാരയ്ക്കായി. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ രഹാനെയുടെ സെഞ്ചുറിയുടെ പങ്ക് വലുതായിരുന്നു. ഇത്തവണ ആ വിടവ് ആര് നികത്തുന്നുമെന്ന് കണ്ടറിയണം. ദിനേഷ് കാര്‍ത്തിക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :