അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങളുടെ വരവ് വെറുതെയാവില്ല, പ്ലേ ഓഫിൽ രാജസ്ഥാനുമുണ്ടാകും: സങ്കക്കാര
- അൽപം തല ഉപയോഗിക്കണമായിരുന്നു, പൊള്ളാർഡിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഇതിഹാസതാരം
- ആര്‍സിബി നായകന് വിരാട് കോലി ഓപ്പണറാകും
- ഇത്തവണ രണ്ടും കല്‍പ്പിച്ച് സഞ്ജു; രാജസ്ഥാന് റോയല്‍സിനെ കപ്പടിപ്പിക്കുമെന്ന് മലയാളി താരം
- പെൺകുട്ടികളുടെ നൃത്തം പ്രശ്നമായി, ഐപിഎൽ കാണരുതെന്ന് താലിബാൻ, അഫ്ഗാനിൽ വിലക്ക്
കളിക്കിടെ വിക്കറ്റിനു പിന്നില്‍ നിന്ന് തമിഴില്‍ നിര്‍ദേശങ്ങള്‍ നല്കി ദിനേശ് കാര്‍ത്തിക്; അക്ഷരംപ്രതി അനുസരിച്ച് വരുണ്‍ ചക്രവര്‍ത്തി, മറുപടിയും തമിഴില്‍
എതിര് ടീമിലെ ബാറ്റ്സ്മാന്മാരെ സമ്മര്‍ദത്തിലാക്കാന്‍ തമിഴ് ഭാഷ ഉപയോഗിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ദിനേശ് കാര്‍ത്തിക്കും വരുണ്‍ ചക്രവര്‍ത്തിയും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ഇരുവരും തമിഴില്‍ ആശയവിനിമയം നടത്തിയിരുന്നത്. സ്റ്റംപിനു പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ചെയ്തിരുന്നത്. കാര്‍ത്തിക് പറയുന്നതുപോലെ ലൈനും ലെങ്തും നോക്കി പന്തെറിയാന്‍ വരുണ്‍ ചക്രവര്‍ത്തി ശ്രമിച്ചിരുന്നു. വിദേശ താരങ്ങള്‍ ബാറ്റ് ചെയ്യുമ്പോഴാണ് കാര്‍ത്തിക്കും വരുണ്‍ ചക്രവര്‍ത്തിയും തമിഴില്‍ ആശയവിനിമയം നടത്തിയിരുന്നത്. കാര്‍ത്തിക്ക് വരുണ്‍ മറുപടി നല്കിയിരുന്നതും തമിഴില്‍ തന്നെയാണ്.