മുംബൈ|
jibin|
Last Updated:
ബുധന്‍, 20 മെയ് 2015 (15:03 IST)
ഐപില്‍ എട്ടാം സീസണിലെ ആദ്യസെമിയിലെ അമ്പയറുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിഴ. ചെന്നൈ ഓപ്പണർ ഡെയ്‌ൻ സ്മിത്തിനെതിരെ എൽബിഡബ്ലിയു അപ്പീൽ അനുവദിച്ചതിനെ ഏറ്റവും മോശമായ തീരുമാനമെന്ന് വിശേഷിപ്പിച്ചതിനാണ് പിഴ. മാച്ച് ഫീയുടെ പത്തു ശതമാനമാണ് പിഴ.
മൽസരത്തിൽ 25 റൺസിന് ചെന്നൈ പരാജയപ്പെട്ടാതിന് ശേഷമായിരുന്നു ധോണി അമ്പയര്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നത്.
ലസിത് മലിംഗ എറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തിലാണ് സ്മിത്ത് പുറത്തായത്. കളിയുടെ ഗതി നിര്‍ണയിച്ച ഈ പുറത്താകലിനെതിരെയാണ് ചെന്നൈ നായകന്‍ രംഗത്ത് വന്നത്. ഫുൾ ടോസായി വന്ന പന്ത് സ്മിത്ത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അദ്ദേഹം എൽബിഡബ്ലിയു അപ്പീലില്‍ കുടുങ്ങുകയായിരുന്നു.