ട്രെന്റ് ബോൾട്ടാണോ ബു‌മ്രയാണോ ബുദ്ധിമുട്ടിച്ച ബൗളർ? മികച്ച പ്രകടനത്തിന്റെ രഹസ്യമെന്ത്? മനസ്സ് തുറന്ന് ക്വിന്റൺ ഡി കോക്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:49 IST)
സീസണിന്റെ തുടക്കത്തിൽ പ്രകടണം മോശമായിരുന്നെങ്കിലും പിന്നീട് കത്തിക്കയറിയ താരമാണ് മുംബൈ ഇന്ത്യൻസിന്റെ ഓപ്പണിങ് താരം ക്വിന്റൺ ഡിക്കോക്ക്. തന്റെ സഹതാരമായ മികച്ച സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ 322 റൺസാണ് ഡികോക്ക് അടിച്ചെടുത്തത്. ഇപ്പോളിതാ തന്റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് താരം.

മുംബൈ കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായ മഹേല ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചുവെന്നാണ് ഡികോക്ക് പറയുന്നത്. ഞാനിപ്പോൾ ക്രോസ് ബാറ്റ് ഷോട്ടുകള്‍ കളിക്കാന്‍ അധികം ശ്രമിക്കാറില്ല. പന്തിന്റെ ലൈനില്‍ തന്നെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചത് ജയവർധനയാണ് ഡികോക്ക് പറഞ്ഞു.

അതേസമയം . ജസ്പ്രീത് ബൂമ്രയാണോ ട്രന്റ് ബോള്‍ട്ടാണ് നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍ എന്ന ചോദ്യത്തിനും ഡികോക്ക് ഉത്തരം നൽകി. ബു‌മ്രയാണ് വെല്ലുവിളി ഉയർത്തിയ ബൗളർ എന്നാണ് ഡികോക്കിന്റെ അഭിപ്രായം. എന്നാൽ സ്പിന്നര്‍മാരിലേക്കു വന്നാല്‍ ക്രുനാല്‍ പാണ്ഡ്യയേക്കാള്‍ ബുദ്ധിമുട്ട് രാഹുല്‍ ചഹറിനെ നേരിടാനാണെന്നും ഡികോക്ക് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :