ധോനിയ്ക്ക് മൂന്നാമനായി ഇറങ്ങി ഒട്ടേറെ റൺസ് നേടാമായിരുന്നു, എന്നാൽ രാജ്യത്തിനായി വ്യക്തിഗത നേട്ടങ്ങൾ ത്യജിച്ചു: ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (13:37 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോനി തന്റെ രാജ്യത്തിനായി സ്വന്തം റെക്കോര്‍ഡുകള്‍ ത്യജിച്ച താരമാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍ ഗൗതം ഗംഭീര്‍. ധോനി മൂന്നാം നമ്പറില്‍ ബാറ്റിംഗ് തുടര്‍ന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഏകദിനത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

ടീമിന് വേണ്ടി ആറാം സ്ഥാനത്തോ ഏഴാമതോ ബാറ്റ് ചെയ്യാനായി അദ്ദേഹം തയ്യാറായി. ധോനി ക്യാപ്റ്റനായി മാറിയില്ലെങ്കില്‍ ടീമിലെ മൂന്നാം നമ്പര്‍ സ്ഥാനക്കാരന്‍ ധോനിയായേനെ. അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹം നേടിയതിലും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കാനും കൂടുതല്‍ റണ്‍സ് നേടാനും ധോനിക്ക് സാധിക്കുമായിരുന്നു. ആളുകള്‍ എപ്പോഴും എം എസ് ധോനുയെക്കുറിച്ചും ക്യാപ്റ്റനെന്ന നിലയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങളെ പറ്റിയും പറയുന്നു. പക്ഷേ ക്യാപ്റ്റന്‍സി കാരണം അവനിലെ ബാറ്ററെ ത്യജിച്ചു എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം സ്വന്തം നേട്ടങ്ങള്‍ മറന്നുകൊണ്ട് എപ്പോഴും തന്റെ ടീമിന്റെ താത്പര്യങ്ങളെ മുന്നില്‍ നിര്‍ത്തി. ഗംഭീര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :