1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Dhawan Rohit Sharma

'ഞങ്ങളുടെ ബന്ധം ഇപ്പോഴും കരുത്തുറ്റതാണ്'; രോഹിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധവാന്‍

Dhawan Rohit Sharma
സച്ചിന്‍-ഗാംഗുലി, സച്ചിന്‍-സെവാഗ്, സെവാഗ്-ഗംഭീര്‍ പോലെ ഇന്ത്യയുടെ ഏറ്റവും ഫേവറിറ്റുകളിലൊന്നായ ഓപ്പണിങ് ജോഡിയാണ് രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യം. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിലാണ് ഇരുവരും ഓപ്പണര്‍മാരായി എത്തിയത്. മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ജയിക്കുകയും ചെയ്തു. 
ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ വിജയത്തിനു പിന്നാലെ രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ചിത്രം ധവാന്‍ പങ്കുവെച്ചു. ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനായി രോഹിത്തിനൊപ്പം ഗ്രൗണ്ടിലേക്ക് പോകുന്നതിന്റെ ചിത്രമാണ് ധവാന്‍ പങ്കുവെച്ചത്. 'ഒന്‍പത് വര്‍ഷങ്ങള്‍, ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോഴും കരുത്തുറ്റതാണ്' എന്ന ക്യാപ്ഷനോടെയാണ് ധവാന്‍ ഈ ചിത്രം പങ്കുവെച്ചത്. 
 
അടുത്ത ലേഖനം
India vs England 1st ODI Score card: തീയായി ബുംറ, ചാരമായി ഇംഗ്ലണ്ട്; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം