അഭിറാം മനോഹർ|
Last Modified വെള്ളി, 8 ഏപ്രില്‍ 2022 (19:34 IST)
ലോകമെമ്പാടുമുള്ള കായികപ്രേമികൾ ഏറെ ആവേശത്തൊടെ കാത്തിരിക്കുന്ന കായികമാമാങ്കമാണ് ഇന്ത്യൻ പ്രീമിയർലീഗ്. ലോകമെങ്ങുമുള്ള മികച്ച താരങ്ങൾ വിവിധ ഫ്രാഞ്ചൈസികളിലായി മാറ്റുരയ്ക്കുന്ന
ഐപിഎൽ ബിസിസിഐയ്ക്ക് ഏറ്റവും ലാഭം നേടി തരുന്ന ക്രിക്കറ്റ് സീസണാണ്.
എന്നാൽ പുറത്തുവരുന്ന കണക്ക് പ്രകാരം ഇത്തവണത്തെ ഐപിഎൽ വ്യൂവർഷിപ്പിൽ വലിയ ഇടിവ് നേരിട്ടതായാണ് കാണുന്നത്.കഴിഞ്ഞ വർഷം തുടക്കത്തിൽ 3 .75 ഉണ്ടായിരുന്ന റേറ്റിംഗ് ഇത്തവണ 2 .52 ആയിരിക്കുകയാണ്. ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ് എന്നിവരുടെ മോശം പ്രകടനമാണ് വ്യൂവർഷിപ്പ് കുറയാൻ ഇടയാക്കിയതെന്നാണ് സൂചന.
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങൾ പിന്നിടുമ്പോൾ സൂപ്പർ ടീമുകളായ ചെന്നൈയും മുംബൈയും പോയന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ഈ ടീമുകൾക്കൊപ്പം ആർസിബിയും പോയന്റ് പട്ടികയിൽ മുന്നേറിയില്ലെങ്കിൽ അത് വ്യൂവർഷിപ്പിൽ പ്രതിഫലിക്കും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ചെന്നൈ, മുംബൈ ടീമുകളുടെ പ്രകടനത്തിൽ ഏറ്റവും നെഞ്ചിടിപ്പ് അനുഭവിക്കുന്നത്
ബിസിസിഐ തന്നെയായിരിക്കും.