അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 നവംബര്‍ 2021 (21:23 IST)
ടി20 ലോക കപ്പിലെ ഇന്ത്യയുടെ തുടര്‍ തോല്‍വികളുടെ നിരാശയില്‍ നായകന്‍ വിരാട് കോഹ്‌ലിയെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെ വിമർശിച്ച് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. കോലിയുടെ മകളെ വരെ ഭീഷണിപ്പെടുത്തിയുള്ള സംഭവങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് ഇൻസമാം പറഞ്ഞു.
വിരാട് കോലിയുടെ മകൾക്ക് വരെ ഭീഷണിയുണ്ടെന്നാണ് അറിഞ്ഞത്. ആളികൾ മനസിലാക്കേണ്ടത് ഇതൊരു കായികവിനോദം മാത്രമാണെന്നാണ്. ഞങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നാണ്. കോഹ്ലിയുടെ ബാറ്റിംഗിനെയോ ക്യാപ്റ്റന്‍സിയെയോ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്, എന്നാല്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തെ ലക്ഷ്യം വെയ്ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇൻസമാം പറഞ്ഞു.