ലോകോത്തര ബൗളറാണ്, ഇപ്പോൾ കട്ട ഫോമിലും, ലോകകപ്പിൽ ബുമ്ര ബാറ്റർമാർക്ക് ഭീഷണിയാകുമെന്ന് ഡേവിഡ് മില്ലർ

jasprit Bumrah,Mumbai Indians
അഭിറാം മനോഹർ| Last Modified ചൊവ്വ, 14 മെയ് 2024 (19:43 IST)
ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ എല്ലാ ബാറ്റർമാർക്കും ഭീഷണിയാകാൻ ഇടയുള്ള താരം ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെന്ന് ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലർ. ബുമ്ര നിലവിൽ മികച്ച ഫോമിലാണെന്നും വർഷങ്ങളായി ലോകോത്തര ബൗളറെന്ന പദവി ബുമ്ര നിലനിർത്തിയിട്ടുണ്ടെന്നും മില്ലർ അഭിപ്രായപ്പെട്ടു.

ബുമ്ര ഇപ്പോൾ മികച്ച രീതിയിലാണ് ബൗൾ ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി ലോകോത്തര ബൗളറെന്ന രീതിയിൽ മികച്ച പ്രകടനമാണ് ബുമ്ര നടത്തുന്നത്. ലോകകപ്പിലെ മറ്റെല്ലാ ബാറ്റർമാരെ പോലെ ബുമ്ര എനിക്കും ഭീഷണിയാണ്. മില്ലർ പറഞ്ഞു. ജൂൺ മൂന്നിന് ശ്രീലങ്കക്കെതിരായ മത്സരത്തിലൂടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :