ഞാൻ, സഹീർ, സെവാഗ് ഞങ്ങളാരും തന്നെ കരുതിയില്ല ധോണി ഇതുപോലൊരു ക്യാപ്‌റ്റനായി മാറുമെന്ന്

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (17:38 IST)
ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. 3 ഐസിസി കിരീടങ്ങൾ ഇന്ത്യയിലെത്തിച്ച നായകൻ. എന്നാൽ ഇതുപോലൊരു ക്യാപ്‌റ്റനായി ധോണി മാറുമെന്ന് ഒരിക്കലും തങ്ങൾ ചിന്തിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്

ഞാൻ ആദ്യമായി ദുലീപ് ട്രോഫിയിൽ ധോണിയെ കാണുമ്പോൾ സെൻട്രൽ സോൺ ക്യാപ്‌റ്റനാണ്. ധോണി ഈസ്റ്റ് സോണിന് വേണ്ടി കളിക്കുന്നു. കീപ്പർ മാത്രമാണ്. ഇന്ത്യ എ‌യ്‌ക്കൊപ്പവും ധോണി അന്ന് കളിച്ചിരുന്നു. ലഖ്‌‌നൗവിലെ എന്റെ ഒരു സുഹൃത്ത് അന്ന് ധോണിയെ പറ്റി പറഞ്ഞിരുന്നു. ധോണിയെ പോലെ സിക്‌സ് കളിക്കുന്ന മറ്റൊരാളെയും കണ്ടിട്ടില്ല എന്നെല്ലാം.

ആ സമയം ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന ഞങ്ങൾ ആരും, ഞാൻ,സെവാഗ്,സഹീർ,ഹർഭജൻ,ആരും തന്നെ ധോണി ഇതുപോലെ ഇന്ത്യൻ ടീമിനെ ഉയരങ്ങളിലെത്തിക്കുന്ന നായകനായി മാറുമെന്ന് കരുതിയില്ല. കൈഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :