കൊറോണ; ജീവിതത്തിലും യഥാർത്ഥ നായകന്മാർ, ലക്ഷങ്ങൾ സംഭാവന ചെയ്ത് ധോണിയും ഗാംഗുലിയും!

അനു മുരളി| Last Modified വെള്ളി, 27 മാര്‍ച്ച് 2020 (11:45 IST)
കൊവിഡ് 19ന്റെ ഭീതിയിലാണ് ലോകരാജ്യങ്ങൾ. രാജ്യമെങ്ങും ലോക്ക് ഡൗൺ ആണ്. ഇതോടെ ദുരിതത്തിലായത് ദിവസവേതനക്കാർ ആണ്. ഇപ്പോഴിതാ, ഇത്തരക്കാർക്ക് കൈത്താങ്ങുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. പൂനെയിലുള്ള ദിവസ വേതനക്കാര്‍ക്കായി ഒരു ലക്ഷം രൂപ ധോണി സംഭാവന ചെയ്തു. മുകുള്‍ മാധവ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടിയാണ് ധോണിയുടെ സംഭാവന. ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ കെറ്റോ വഴിയായിരുന്നു സഹായം ചെയ്തത്.

പൂനെയിൽ ഇതുവരെയായി 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തില്‍ കര്‍ശനമായ അടച്ചിടലാണ് നടത്തിയിരിക്കുന്നത്. ആരും പുറത്തിറങ്ങരുത് എന്ന് കർശന നിർദേശം ഉള്ളതിനാൽ ദുരിതത്തിലായത് ദിവസവേതനക്കാർ തന്നെയാണ്.
ഇവിരെ സഹായിക്കാനായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി പാവപ്പെട്ടവരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതി. ഏതാണ്ട് 12.5 ലക്ഷം രൂപ മുകുള്‍ മാധവ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇതു വരെയായി സ്വരൂപിച്ചിട്ടുണ്ട്. ധോണിയാണ് കൂടുതല്‍ തുക സംഭാവന ചെയ്തത്. ധോണിക്ക് പിന്നാലെ ഒട്ടേറെ പേര്‍ സംഭാവനയുമായെത്തി.

സൗരവ് ഗാംഗുലി, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ തുടങ്ങിയവരും നേരത്തെ സഹായവുമായെത്തിയിരുന്നു. ഗാംഗുലി 50 ലക്ഷം രൂപയുടെ അരി പാവങ്ങള്‍ക്കു വേണ്ടി നല്‍കിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള മാസ്‌കുകള്‍ പഠാന്‍ സഹോദരന്മാരും വിതരണം ചെയ്തു. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും സഹായം നല്‍കിയിട്ടുണ്ട്. ഭീതിയിൽ മത്സരങ്ങളെല്ലാം വേണ്ടെന്ന് വെച്ചിട്ടുണ്ട്. താരങ്ങളെല്ലാം വിശ്രമത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :