കൊവിഡ് 19: വിംബിൾഡൺ മത്സരങ്ങൾ മാറ്റിവെയ്‌ക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 27 മാര്‍ച്ച് 2020 (09:56 IST)
കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ മത്സരങ്ങൾ മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമെന്ന് സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു.ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ് വിമ്പിൾഡൻ നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം നടത്താമെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കേണ്ടി വരും. ഇത് വേണ്ടെന്നാണ് അധികൃതരുടെ നിലപാട്.

ഇപ്പോൾ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചു മാത്രമാണു ഞങ്ങൾ ചിന്തിക്കുന്നത്. അടുത്തയാഴ്ച ബോർഡ് മീറ്റിങ്ങിൽ അന്തിമ തീരുമാനമെടുക്കും- ചീഫ് എക്സിക്യുട്ടീവ് റിച്ചഡ് ലൂയിസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :