ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങൾ മാത്രം പണം വാരുന്നു, ഇത് ക്രിക്കറ്റിന് നല്ലതല്ല: ക്രിസ് ഗെയ്ൽ

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (17:07 IST)
ഇന്ത്യ,ഇംഗ്ലണ്ട്,എന്നീ 3 ടീമുകളുടെ മേധാവിത്തം ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരമായ ക്രിസ് ഗെയ്ൽ. ബിഗ് 3 ടീമുകളിൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച് പണം വാരുമ്പോൾ വെസ്റ്റിൻഡീസ് അടക്കമുള്ള ചെറിയ ടീമുകൾക്ക് ലഭിക്കുന്നത് പേരിന് മാത്രമുള്ള അവസരങ്ങളാണെന്ന് ക്രിസ് പറയുന്നു.

ചെറിയ ടീമുകൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ രാജ്യാന്തര മത്സരങ്ങളുടെ ക്രമം നിശ്ചയിക്കേണ്ടതുണ്ട്. ഇന്ത്യ,ഇംഗ്ലണ്ട്,ഓസ്ട്രേലിയ ടീമുകൾ മാത്രം രാജ്യാന്തര മത്സരങ്ങളിൽ
നിറഞ്ഞുനിൽക്കുന്നത് ആരാധകരിൽ മടുപ്പുണ്ടാക്കുമെന്നും ഗെയ്ൽ പറഞ്ഞു. ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിൽ ഇരു ടീമുകളിലെയും കളിക്കാർ കൂടുതൽ പ്രതിഫലം ആവശ്യപ്പെടണമെന്നും ഗെയ്ൽ അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :